അനന്തപുരി ക്രിക്കറ്റ് ലഹരിയിലേക്ക്
1225006
Monday, September 26, 2022 11:37 PM IST
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കാര്യവട്ടം ടി-20 ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകുമ്പോള്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍ . ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കന്‍ സംഘം കാര്യവട്ടത്ത് പരിശീലനത്തിനായി എത്തിയപ്പോഴത്തെ കാഴ്ച്ചകള്‍. ടീം അംഗങ്ങളുമായി വാഹനം സ്റ്റേഡിയത്തിനു മുന്നിലെത്തിയപ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ കൈകളുയര്‍ത്തിയാണ് വരവേറ്റത്.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ദക്ഷിണാഫ്രിക്കന്‍ സംഘത്തെ സ്റ്റേഡിയത്തിലെത്തിച്ചത്. സ്റ്റേഡിയത്തിനു മുന്നില്‍ ടീമംഗങ്ങളെ കാണാന്‍ വന്‍ ആള്‍ക്കൂട്ടവും ഉണ്ടായിരുന്നു.
ക്യാപ്റ്റന്‍ തെംബ ബൗമയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കന്‍ സംഘം കാര്യവട്ടം സ്റ്റേഡിയത്തില്‍ മൂന്നു മണിക്കൂറോളം പരിശീലനം നടത്തി. ക്വിന്റന്‍ ഡിക്കോക്ക് കൂടുതല്‍ സമയം ബാറ്റിംഗ് പരിശീലനം നടത്തി. താരങ്ങൾ ഇടയ്ക്ക് മൈതാനത്ത് ഫുട്ബോള്‍ തട്ടിയും പരിശീലിച്ചു ഡീക്കോക്കിനെ കൂടാതെ ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ദ്യ മാര്‍ക്കോ ജാന്സണ്, ഹെന് റിച്ച് ക്ലാസണ്, കാഗിസോ റബാഡ,തബ്രെയ്സ് ഷംസി തുടങ്ങിയവരും എത്തിയിരുന്നു. ഹോട്ടല്‍ ലീലയില്‍ നിന്ന് നേരിട്ടാണ് ടീം പരിശീലനത്തിനായി എത്തിയത്.
പരിശീലനത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ടീമംഗം തബ്രെയ്സ് ഷംസി സ്റ്റേഡിയത്തെക്കുറിച്ച് ഏറെ മതിപ്പും രേഖപ്പെടുത്തി.