മരുതംകുഴി കേരളാശ്രമത്തിൽ നവരാത്രി പൂജ
1225661
Wednesday, September 28, 2022 11:24 PM IST
തിരുവനന്തപുരം: മരുതംകുഴി കേരളാശ്രമത്തിൽ 30 മുതൽ ഒക്ടോബർ അഞ്ചുവരെ നവരാത്രി പൂജ നടത്തും. 30ന് വൈകുന്നേരം ആറിന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ ചണ്ഡികാ ഹോമം, മഹാരുദ്രഹോമം എന്നിവ നടക്കും. അഞ്ചിന് രാവിലെ ഏഴിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.പത്രസമ്മേളനത്തിൽ ഭാരവാഹികളായ എം.ജി. വത്സലകുമാർ, നിരൂപ്, അഭിജിത്.ബി.നായർ, ശൈലേജ് എന്നിവർ പങ്കെടുത്തു.