യുവതി ട്രെയിന്‍തട്ടി മരിച്ച നിലയില്‍
1592729
Thursday, September 18, 2025 10:27 PM IST
മെഡിക്കല്‍കോളജ്: യുവതിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കൊല്ലം- തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഏതു ട്രെയിന്‍തട്ടിയാണ് യുവതി മരിച്ചതെന്നും വ്യക്തമായിട്ടില്ല.
ഇന്നലെ രാവിലെ ആറിനും ഏഴിനും ഇടയ്ക്കാണ് സംഭവം. കറുത്ത നിറമുള്ള പാന്റ്സും വെളുത്ത നിറത്തില്‍ പൂക്കളുള്ള ടോപ്പുമായിരുന്നു വേഷം. ടോപ്പിനു മുകളില്‍ നീല നിറമുള്ള ജാക്കറ്റ് ധരിച്ചിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേട്ട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2743195, 94979 47107.