യുവാവും യുവതിയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചനിലയില്‍
1592730
Thursday, September 18, 2025 10:27 PM IST
മെഡിക്കല്‍കോളജ്: യുവാവിനെയും യുവതിയെയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചനിലയില്‍ കണ്ടെത്തി. മധുര സ്വദേശികളായ വിനോദ് കണ്ണന് (30), ഹരിവിശാലാക്ഷി (25) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 12.30നായിരുന്നു സംഭവം. ചാക്കയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രാക്കില്‍ മൂന്നാംമനയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദ് കണ്ണൻ വിവാഹിതനും ഹരിവിശാലാക്ഷി അവിവാഹിതയുമാണ്.
ഹരിവിശാലാക്ഷിയെ മധുരയില്‍നിന്ന് ഒരുമാസമായി കാണാതായതിനു മധുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരുമാസമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
ഹരിവിശാലാക്ഷിയുടെ മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം ബന്ധുക്കളെത്തി ഏറ്റുവാങ്ങി. വിനോദ് കണ്ണന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പേട്ട പോലീസ് കേസെടുത്തു.