കോട്ടുകാൽക്കോണം റസിഡൻസ് അസോസിയേഷൻ ബോധവത്കരണ ക്ലാസ് നടത്തി
1227054
Sunday, October 2, 2022 11:43 PM IST
ബാലരാമപുരം: മദ്യത്തിനും മയക്കുമരുന്നിനും എതിരെ കോട്ടുകാൽക്കോണം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ബാലരാമപുരം എസ്എച്ച്ഒ ഡി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബാഹുലേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രേഡ് എസ്ഐ ജോയി, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം പി. അൽഫോൺസ്, സെക്രട്ടറി സുനി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ
ക്യാമ്പ് നടത്തി
നെടുമങ്ങാട് : ബ്ലോക്ക് പഞ്ചായത്തിന്റെയും നെടുമങ്ങാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്റെയും സംയുക്ത അഭിമുഖ്യത്തിൽ വയോജന ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളും ആനാട് ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആയുഷ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ശ്രീമതി, സിഡിപിഒ ജിഷിത, സൂപ്പർവൈസർമാരായ ചിത്ര കുമാരി, നീതു ജേക്കബ്, വിദ്യ എന്നിവർ പ്രസംഗിച്ചു.