വിദ്യാരംഭം കുറിച്ച് കുരുന്നുകൾ
1227660
Thursday, October 6, 2022 12:15 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വെമ്പായം മേഖലകളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ. വയ്യേറ്റ് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, അണ്ണൽ ദേവീ ക്ഷേത്രം, കാവറ ദേവീ ക്ഷേത്രം, മേലാറ്റ്മൂഴി പുള്ളിപ്പച്ച ശ്രീ ധർമശാസ്താ ക്ഷേത്രം, ആളുമാനൂർ ദേവി മാടൻനട ക്ഷേത്രം, വേങ്കമല ഭഗവതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതല്‍ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരക്കായിരുന്നു.
കുരുന്നുകളെ അക്ഷരത്തിന്റെ ലോകത്തേക്ക് ഹരിശ്രീയെഴുതിക്കാന് വിവിധ സരസ്വതി ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി രാധാകൃഷ്ണൻ പോറ്റി, അധ്യാപകരായ വി.എസ്. അശോകൻ, പിരപ്പൻകോട് അശോകൻ, കവി വിഭു പിരപ്പൻകോട്, അണ്ണൽ ദേവീ ക്ഷേത്രത്തിൽ മേൽശാന്തി പത്മനാഭ അയ്യർ തുടങ്ങിയവർ ആദ്യാക്ഷരം കുറിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
നെയ്യാറ്റിൻകരയിൽ
നെയ്യാറ്റിന്‍കര : വിവിധ ക്ഷേത്രങ്ങളിലും ഗ്രന്ഥശാലകളിലുമായി നൂറു കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരമെഴുതി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രാമേശ്വരം ശ്രീമഹാദേവ ക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശ്രീശിവപാര്‍വതി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, മരുതത്തൂര്‍ മഹാലക്ഷ്മി ക്ഷേത്രം, പരുത്തിമഠം ചാമുണ്ഡേശ്വരി ദുര്‍ഗാദേവി ക്ഷേത്രം, കുന്നനാട് താവലക്കോട് ദുര്‍ഗാ ഭഗവതി ക്ഷേത്രം, മുര്യങ്കര ഇലങ്കം ദേവി ക്ഷേത്രം, അഴകിക്കോണം ശ്രീഭദ്രകാളി ക്ഷേത്രം, കുറ്റിയാണിക്കാട് പൊഴിയല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം, പാലക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതലായസ്ഥലങ്ങളിൽ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി.
വെള്ളറടയിൽ
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ വിജയദശമി ആഘോഷിച്ചു. സ്റ്റേഷന് പരിസരത്തൊരുക്കിയ ചടങ്ങില്‍ എസ്എച്ച്ഒ മൃദുല്‍ കുമാര്‍ വിളക്ക് തെളിയിച്ചു. പോലീസുദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.