കുമാരനാശാന് കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു
1227663
Thursday, October 6, 2022 12:15 AM IST
പാറശാല: കുമാരനാശാന് കലാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ഉദിയന്‍കുളങ്ങരയില്‍ ആരംഭിച്ച കലാകേന്ദ്രം പാറശാല എംഎല്‍എ സി.കെ ഹരിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മഞ്ചവിളാകം കാര്ത്തികേയന്, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത്കുമാര്‍, വനിതാ സമിതി ചെര്‍പേഴ്സണ്‍ അമരവിള സതികുമാരി, ഹരി പെരുങ്കടവിള, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, വ്യാപാരി വ്യവസായി സമിതി യൂണിറ്റ്പ്രസിഡന്റ് ഉദയകുമാര്‍, ഡോ. ആല്വിന് ജോസ്, ജോസ് വിക്ടര്‍ ഞാറക്കാല, ധനുവച്ചപുരം ബാഹുലേയന്, കൊറ്റാമം മധുസൂദനന്, ചന്ദ്രന് രുഗ്മാസ്, രക്ഷധികാരി ഡോ. വേണുഗോപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറി അനി വേലപ്പന് തുടങ്ങിയവർ പങ്കെടുത്തു.
വൈബ് ഫ്ലീ മാർക്കറ്റ് സമാപിച്ചു
പേരൂർക്കട: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് ആരംഭിച്ച വൈബ് ഫ്ലീ മാർക്കറ്റിന് സമാപനമായി. സമാപന സമ്മേളനം മുൻമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
തുണിത്തരങ്ങൾ, ക്ലോക്കുകൾ, വാഷിംഗ് മെഷീനുകൾ, ഗ്രൈൻഡറുകൾ, അലങ്കാര വസ്തുക്കൾ, തയ്യൽ മെഷീനുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇത്രയും ദിവസങ്ങൾക്കിടയിൽ മാർക്കറ്റിലൂടെ വിപണനം നടത്തിയത്.
ഗ്രീൻ ആർമി, തണൽ, ഡബ്ലിയു.ഡബ്ലിയു എഫ്, എൻ.എസ്.എസ് ഫ്രാവ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് യൂത്ത് ബ്രിഗേഡ് ഇത്തരം ഒരു സംരംഭം സംഘടിപ്പിച്ചത്.ഇത്രയും ദിവസങ്ങൾക്കിടയിൽ എട്ടു ലക്ഷത്തോളം രൂപയുടെ ക്രയവിക്രയമാണ് നടന്നതായി സംഘാടകർ പറഞ്ഞു.