മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്
1245163
Friday, December 2, 2022 11:05 PM IST
വെള്ളറട: ആലത്തൂരില്‍ മാസങ്ങളായി നടത്തിയിരുന്ന മണ്ണ് കടത്തല്‍ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്കി പെരുങ്കടവിള പഞ്ചായത്ത്. പാല്‍ക്കുളങ്ങര വാര്‍ഡില്‍ ലീല, ഗ്രീന്ഘട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണ് കടത്തിവന്നത്. നാട്ടുകാരുടെയും, വാര്‍ഡംഗം കാനക്കോട് ബാല്രാജിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പില്‍ നിന്നും നേടിയ അനുമതി മറയാക്കി ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുവരെ പ്രദേശത്തുനിന്നും നാലായിരത്തോളം ലോഡ് മണ്ണ് കടത്തിയെന്ന് നാട്ടുകാർ പറയുന്നു. കരാറെടുത്തിട്ടുള്ള എല്‍ ആൻഡ് ടി കമ്പനിക്കും, ഭൂവുടമകളായ വ്യക്തികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ , മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, പോലീസ് എന്നിവര്‍ക്കും കൈമാറി.