പഠന ഉപകരണങ്ങളുടെ വിതരണം
1246406
Tuesday, December 6, 2022 11:37 PM IST
കിളിമാനൂർ : ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച പഠനോപകരണങ്ങളുടെ രണ്ടാംഘട്ട വിതരണം തോന്നയക്കൽ പാട്ടത്തിൽ ഗവ. എൽപിഎസിൽ വി. ശശി എംഎൽഎയും കിളിമാനൂർ അരൂർ ഗവ. എൽപിഎസിൽ ഒ.എസ്. അംബിക എംഎൽഎയും നിർവഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റി അംഗം ആർ. സരിത, പാട്ടത്തിൽ ഗവ. എൽപിഎസ് ഹെഡ്മാസ്റ്റർ കൃഷ്ണൻ കുട്ടി, ടി. വേണു, സതീഷ് കണ്ടല, വാർഡ് മെമ്പർ ശ്രീലത, തോന്നയ്ക്കൽ രാജേന്ദ്രൻ, കെ. സുരകുമാർ, ദീപക് നായർ എന്നിവർ പാട്ടത്തിൽ എൽപിഎസിലും, ആർ. ഉഷ ദേവി, അരൂർ എൽപിഎസ് ഹെഡ്മിസ്ട്രസ് അമരിനാഥ്, വി. ബാലകൃഷ്ണൻ, ഡി. ബിജിന, വാർഡ് മെമ്പർ മുരളി, ജില്ലാ കമ്മിറ്റി അംഗം അജിത്, ലിജിൻ എന്നിവർ അരൂരിലും പങ്കെടുത്തു.