പാഠ്യപദ്ധതി പരിഷ്കരണം: ചർച്ച സംഘടിപ്പിച്ചു
1247075
Friday, December 9, 2022 12:29 AM IST
നെടുമങ്ങാട് : പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിൽ "പാഠപുസ്തകവും കുട്ടികളും' എന്ന പേരില്‍ ചര്‍ച്ചാപരമ്പര സംഘടിപ്പിച്ചു. കുട്ടികള്‍ തന്നെ പ്രബന്ധാവതാരകരായും മോഡറേറ്ററായും സംഘാടകരായുമുള്ള പ്രതിവാര ചര്‍ച്ച വേറിട്ടതായി.
ലിംഗസമത്വം, പരിസ്ഥിതി, കലാ, വിദ്യാഭ്യാസം, ആരോഗ്യവും കളികളും പാഠപുസ്തകത്തില്‍, വിദ്യാഭ്യാസത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചര്‍ച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചാപരമ്പര നടത്തിയത്.
എല്ലാ സ്കൂളുകളിലും ഒരു പിരിയഡ് കുട്ടികളുടെ ചര്‍ച്ച സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിദ്യാര്‍ഥികളുടെ കൂട്ടായ്മ തുടര്ചര്ച്ചകളാക്കി മാറ്റുകയായിരുന്നു.