പ്ലംബർമാരുടെ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
1262551
Friday, January 27, 2023 11:59 PM IST
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംബേഴ്സ് യൂണിയൻ-സിഐടിയു രണ്ടാം സംസ്ഥാന സമ്മേളനം വെള്ളയന്പലം ജവഹർ ബാലഭവനിൽ ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 11-ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10-ന് നടക്കുന്ന സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സംഘടന സംസ്ഥാന പ്രസിഡന്റ് കെ.എൻ. ഗോപിനാഥ്, ജനറൽ സെക്രട്ടറി സി. ജസ്റ്റിൻ എന്നിവർ പങ്കെടുത്തു.