പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് മകൻ മരിച്ചു
1262723
Saturday, January 28, 2023 2:18 AM IST
വെഞ്ഞാറമൂട് : പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകുത്തി മറിഞ്ഞ് ഏഴു വയസുകാരനായ മകൻ മരിച്ചു. വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ- രാജി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് വെള്ളുമണ്ണടി മേലാറ്റുമൂഴി പുള്ളി പച്ചയിലാണ് ഓട്ടോ നിയന്ത്രണം വിട്ടു തലകുത്തി മറിഞ്ഞത്. ബിനുമോന്റെ ബന്ധുവിന്റെ വീട്ടിൽ പാലുകാച്ചു ചടങ്ങിന് പോയി മടങ്ങവേയായിരുന്നു സംഭവം.
ഓട്ടോയുടെ അടിയിൽപ്പെട്ട അഭിനവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11:30 യോടെ മരണം സംഭവിക്കുകയായിരുന്നു. അഭിനവിനെ കൂടാതെ ചേട്ടൻ വൈഷ്ണവും അപ്പൂപ്പൻ ധർമരാജനും ഒപ്പം ഓട്ടോയിൽ ഉണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.