യുവാവിന്റെ മൃതദേഹം കണ്ടെത്തി
1263909
Wednesday, February 1, 2023 1:02 AM IST
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് യുവാവിനെമരിച്ച നിലയിൽ കണ്ടെത്തി. കരിമഠം സ്വദേശി അൽഫീർ (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അൽഫീർ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ അൽഫീർ 15 വർഷത്തിലേറെയായി പുത്തരിക്കണ്ടം ഭാഗത്ത് അലഞ്ഞു നടക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.