ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ചു; പ്ര​തി പി​ടി​യി​ൽ
Thursday, February 2, 2023 12:26 AM IST
പേ​രൂ​ർ​ക്ക​ട: പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ച പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​മാ​നൂ​ർ ക​ണ്ട​ല സ്വ​ദേ​ശി സു​ജാം (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ര​മ​ന മു​ത്തു ബേ​ക്ക​റി​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യാ​ണ് പ്ര​തി അ​പ​ഹ​രി​ച്ച​ത്. വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി വി​നോ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ​റി​ക്ഷ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച രൂ​പ ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.