കു​ടി​വെ​ള്ള വി​ത​ര​ണ​ം: തീ​രു​മാ​നം വേ​ണമെന്ന് ജ​ല അ​ഥോ​റി​റ്റി എം​ഡി
Thursday, February 2, 2023 12:26 AM IST
തി​രു​വ​ന​ന്ത​പു​രം : ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ വാ​യ്പ ല​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തും കു​ടി​വെ​ള്ള വി​ത​ര​ണം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നും സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​നം വേ​ണ​മെ​ന്നു ജ​ല അ​ഥോ​റി​റ്റി എം​ഡി എ​സ്. വെ​ങ്കി​ടേ​ശ​പ​തി.
ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ന​ഗ​ര​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ ആ​ശ​ങ്ക​ക​ൾ അ​റി​യി​ച്ചി​രു​ന്നു. ഡി​പി​ആ​റി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യാ​ണു ടെ​ണ്ട​റി​ലെ വ്യ​വ​സ്ഥ​ക​ളെ​ന്നു ഐ​എ​ൻ​ടി​യു​സി അ​നു​കൂ​ല സം​ഘ​ട​ന നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ​ക്കു കൈ​മാ​റ​ണ​മെ​ന്നും ഇ​തി​നു ശേ​ഷം ച​ർ​ച്ച തു​ട​ര​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ക​രാ​ർ വ​യ്ക്കു​ന്ന​തി​ന്‍റെ വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു സി​ഐ​ടി​യു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.