അമൃത കൈരളി വിദ്യാഭവൻ 30-ാം വാർഷികാഘോഷം
1264625
Friday, February 3, 2023 11:55 PM IST
നെടുമങ്ങാട് : അമൃത കൈരളി വിദ്യാഭവന്റെ മുപ്പതാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നു നടത്തും. രാവിലെ 9.30ന് കെജി, പ്രൈമറി വിഭാഗം കുട്ടികളുടെ കലാപരിപാടികൾ കിളിമാനൂർ കൊട്ടാരത്തിലെ രാവർമ്മത്തമ്പുരാൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ സിന്ധു സുമേഷ് പങ്കെടുക്കും.
വൈകുന്നേരം അഞ്ചിനു ഹ യർ സെക്കൻഡറിതല ആഘോഷപരിപാടികൾ ലേബർ കമ്മീഷണർ വാസുകി ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ രാജസേനൻ, നടനും ഗായകനുമായ കൃഷ്ണചന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകുമെ ന്നു പത്ര സമ്മേളനത്തിൽ പങ്കെടുത്ത മാനേജർ ജി.എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു, അധ്യാപിക ബൈജു എന്നിവർ അറിയിച്ചു.