വയോധികയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി
1264738
Saturday, February 4, 2023 12:54 AM IST
പാറശാല: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടവിളാകം ഊരാങ്കുടിവിള വീട്ടിൽ സുമതി (83) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. വീടിനോടു ചേർന്നുള്ള കിണറ്റിലാണ് സുമതി വീണത്. അപകടം നടക്കുമ്പോൾ വീട്ടിലാരും ഉണ്ടായിരുന്നില്ല. ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് പാറശാലയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി പാറശാല ഗവ. താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല പോലീസ് കേസെടുത്തു.