വ​ധശ്ര​മം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Saturday, February 4, 2023 11:35 PM IST
വി​ഴി​ഞ്ഞം: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴ​ക്കൂ​ട്ടം നെ​ഹ്റു ജം​ഗ്ഷ​ൻ മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ സാ​ജ​ൻ, വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ബെ​ന്നി, മെ​ർ​ലി എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 30 ന് ​വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​ക​മി​ച്ച​ത്. ഫോ​ണി​ൽ വി​ളി​ച്ച് വി​ഴി​ഞ്ഞം ഫി​ഷ് ലാ​ന്‍റ് പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് എ​ത്തി​യ യു​വാ​വി​നെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തൈ​പ്പൂ​യ്യ​ക്കാ​വ​ടി ഘോ​ഷ​യാ​ത്ര ന​ട​ത്തി

ബാ​ല​രാ​മ​പു​രം: എ​രു​ത്താ​വൂ​ർ ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൈ​പ്പൂ​യ്യ​ക്കാ​വ​ടി ഘോ​ഷ​യാ​ത്ര ന​ട​ത്തി.​പീ​ലി​ക്കാ​വ​ടി,പു​ഷ്പ​ക്കാ​വ​ടി, പാ​ൽ​ക്കാ​വ​ടി, പ​നിനീ​ർ​ക്കാ​വ​ടി, ക​ള​ഭം, ഇ​ള​നീ​ർ, തേ​ൻ,മ​ഞ്ഞ​ൾ, തൈ​ര് ഉ​ൾ​പ്പെ​ടെ 150 ഓ​ളം കാ​വ​ടി​ക​ൾ ഘോ​ഷ​യാ​ത്ര​ക്ക് അ​ക​മ്പ​ടി സേ​വി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.50 ന് ​വ​ലി​യ​വി​ള മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഉ​ച്ച​ക്ക് 12.30 ഓ​ടെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി. തൈ​പ്പൂ​യ​ക്കാ​വ​ടി മ​ഹോ​ത്സ​വം 13 ന് ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.