ജനദ്രോഹ ബജറ്റിനെതിരെ ജനകീയ പ്രതിഷേധം
1265225
Sunday, February 5, 2023 11:31 PM IST
നെടുമങ്ങാട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
നെടുമങ്ങാട് ചന്തമുക്കിൽനിന്ന് ആരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നെട്ടിറചിറ ജയൻ, എൻ. ബാജി. അഡ്വ. അരുൺകുമാർ, ടി. അർജുനൻ, സജാദ്, കെ. ജെ. ബിനു, മന്നൂർകോണം താജുദ്ദീൻ, വാണ്ട സതീഷ്, താഹിർ നെടുമങ്ങാട്, ശ്യാം ലാൽ, സജി നെടുമങ്ങാട് നേതൃത്വം നൽകി.
നെടുമങ്ങാട്: കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജനറൽ സെക്രട്ടറി നെട്ടറക്കോണം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് പുത്തൻപാലം ഷഹീദ്, മണ്ഡലം ഭാരവാഹികളായ മുരളീധരൻ നായർ, ആനാട് പി. ഗോപകുമാർ, മജീദ് ചുള്ളിമാനൂർ, പാണയം അബ്ദുൽസലാം, വഞ്ചുവം അമീർ, പുത്തൻപലം ബിജു, ദീപ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം വേങ്കവിള ബ്ലോക്ക് ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ, ഡിസിസി മെമ്പർമാരായ രഘുനാഥൻ നായർ, കെ. ശേഖരൻ, കോൺഗ്രസ് നേതാക്കളായ വേങ്കവിള സുരേഷ്, മൂഴി സുനിൽ, വേട്ടംപള്ളി അനിൽ, വേങ്കവിള ജയകുമാർ, അബിൻ, ഷീരജ് നാരായൺ, പത്മിനി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
വിതുര : കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, കെ. ഉവൈസ്ഖാൻ, കെ. രഘുനാഥൻ ആശാരി, പി.എസ്. അനിൽകുമാർ, ചെറുവക്കോണം സത്യൻ, തച്ചൻകോട് പുരുഷോത്തമൻ, ആർ. സുവർണകുമാർ, തോട്ടുമുക്ക് സലീം തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു.