ഹരിതകര്‍മസേനക്ക് തദ്ദേശഭരണ വകുപ്പിന്‍റെ പുരസ്കാരം
Sunday, February 5, 2023 11:31 PM IST
പാ​റ​ശാ​ല: കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം​ സമ്മാനിച്ചു.
എ​റ​ണാ​കു​ളം മറൈൻഡ്രൈ വിൽ ന​ട​ന്നു​വ​രു​ന്ന മാ​ലി​ന്യ​സം​സ്ക​ര​ണ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഗ്ലോ​ബ​ല്‍ എ​ക്സ്പോ​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്, വ്യ​വ​സാ​യ​ മ​ന്ത്രി പി. ​രാ​ജീ​വ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.​ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​റ്റ​വും മാ​തൃ​ക​പ​ര​മാ​യി ശു​ചി​ത്വ മാ​ലി​ന്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​തി​നാ​ണ് പു​ര​സ്കാ​രം ന​ല്‍​കി​യ​ത്.
കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.എ​സ്. ന​വ​നീ​ത് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ഒ. ​ഷാ​ജി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡന്‍റ് എ​സ്. സ​ന്ധ്യ, വി​ക​സ​ന​കാ​ര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ​യ​ര്‍​മാ​ന്‍ ജി. ​ബൈ​ജു, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.വി. ​ഷൈ​ന്‍​ശ്യാം, അ​സിസ്റ്റന്‍റ് സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക് കു​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​പ്ര​ഭാ​സു​ത​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ര​ജി​ത, ഹ​രി​ത ക​ര്‍​മ​സേ​ന ക​ണ്‍​സോ​ഷ്യം പ്ര​സി​ഡ​ന്‍റ് ഡി.​മി​നി, സെ​ക്ര​ട്ട​റി ടി. സ​ജി​ത എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്കാ​രം മ​ന്ത്രി​മാ​രി​ല്‍​നിന്നു ഏറ്റുവാങ്ങി.