വിവാഹ വാഗ്ദാനം നൽകി പീഡനം : പ്രതി അറസ്റ്റിൽ
1266188
Wednesday, February 8, 2023 11:59 PM IST
കിളിമാനൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ആര്യനാട് കാളിയാർ മനം വീട്ടിൽ അനന്തു (22) വിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
യുവതി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും അന്വേഷണം തുടരുന്നതിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ എന്നിവർ ചേർന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.