നിംസ് മെഡിസിറ്റിയിൽ കേൾവി ദിനാചരണം
1274000
Friday, March 3, 2023 11:58 PM IST
തിരുവനന്തപുരം: ലോക കേൾവി ദിനത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയിൽ നടന്ന ചടങ്ങുകൾ നെയ്യാറ്റിൻകര വില്ലേജ് ഓഫീസർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികൾക്കു നിംസ് മെഡിസിറ്റി നൽകുന്ന നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ വിതരണം അദ്ദേഹം നിർവഹിച്ചു. നിംസ് എംഡി എം.എസ്. ഫൈസൽഖാൻ ആമുഖ പ്രഭാഷണം നടത്തി.
നിംസ് സ്പെക്ട്രം ഡയറക്ടർ ഡോ. എം.കെ.സി നായർ കേൾവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നൂറുൽ ഇസ്ലാം സർവകലാശാലയിലെ ബിഎഎസ് എൽപി വിദ്യാർഥികൾ പോസ്റ്റർ പ്രദർശനം നടത്തി. നിംസ് മെഡിസിറ്റി സീനിയർ ഓഡിയോളജിസ്റ്റ് രേഷ്മ കേൾവി പരിശോധനകൾക്കു നേതൃത്വം നൽകി.
ഉദ്ഘാടനകൻ ദിലീപ് കുമാറിനെ നിംസ് മെഡി സിറ്റി എംഡി എം.എസ് ഫൈസൽ ഖാൻ ആദരിച്ചു. നിംസ് ആനി സള്ളിവൻ സെന്ററിലെ വിദ്യാർഥിയിൽനിന്ന് ഉദ്യോഗാർഥിയായി ചുമതലയേറ്റ ബിജിന്റെ ആദ്യവേതനം ഡോ. എം.കെ.സി നായർ സമ്മാനിച്ചു.