പറണ്ടോട് ഗവ. യുപി സ്കൂൾ വാര്‍ഷികവും പഠനോത്സവവും
1278799
Sunday, March 19, 2023 12:09 AM IST
ചേരപ്പള്ളി: പറണ്ടോട് ഗവ. യുപി സ്കൂളിന്റെ 67-ാമത് വാര്‍ഷികവും പഠനോത്സവവും ആഘോഷിച്ചു. വലിയകലുങ്ക് ബി.എസ്. ഓഡിറ്റോറിയത്തില്‍ കുട്ടി അഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന്‍ മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി.
സിനി ആര്‍ടിസ്റ്റ് റോയി പറണ്ടോട് വിശിഷ്ടാതിഥിയായിരുന്നു. ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി ഭാസ്കരപിള്ളയ്ക്ക് സ്നേഹാദരം നല്കി. പിടിഎ പ്രസിഡന്റ് ചേരപ്പള്ളി എസ്. സാജന് അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ എ.എം. ഷാജി, ഹെഡ്മാസ്റ്റര് ഇന്‍. ചാര്‍ജ് വൈ.എസ്. രാജന്, എസ്ആര്‍ജി കണ്‍വീനര്‍ പി.എസ്.സംഗീത, വാര്‍ഡ് മെമ്പര്‍ സി.ജെ. അനീഷ്, നെടുമങ്ങാട് എഇഒ എല്‍.ജി. ഇന്ദു, ബിപിസി നെടുമങ്ങാട് ബിആര്‍സി സി.എസ്. സൗമ്യ, ആര്യനാട് ഇംപ്ലിമെന്റിംഗ് ഓഫീസര്‍ എസ്.സുരേഷ് കുമാര്‍, പറണ്ടോട് ഗവ. എല്‍പിഎസ് പ്രധാനാധ്യാപിക ആര്.എസ്. ലേഖ, അധ്യാപകന് വൈ. ഷാന്‍ദാസ്, എസ്എംസി ചെയര്മാന് എന്‍. പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.