കോവളത്ത് ബാോധവത്കരണവും ബീച്ച് ശുചീകരണവും
1278800
Sunday, March 19, 2023 12:09 AM IST
കോവളം: സ്വച്ഛ് സാഗർ സുരക്ഷിത സാഗർ ഫ്ലാഗ്ഷിപ്പ് കാന്പയിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജിലെ എൻസിസി കേഡറ്റുകൾ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി ചേർന്നു കോവളത്ത് ബാോധവത്കരണവും ബീച്ച് ശുചീകരണവും നടത്തി. സോഷ്യൽ ഫോറസ്ട്രി ഡിഎഫ് സജീവ് എസ്. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ഡോ. സുരേഷ് ജെ, എസ്.എം. ജഗദീഷ് ജാനു, എച്ച് ഷജിത്ത് കുമാർ, എസ്. വീർജിൻ, നഗരസഭ കൗൺസിലർ നിസാമുദീൻ എന്നിവർ പങ്കെടുത്തു. തുടർന്ന് റാലിയും ജലമലിനീകരണത്തിനെതിരെ പ്രതിജ്ഞയും എടുത്തു.