2000 കുളങ്ങളുമായി തൊഴിലുറപ്പ് പദ്ധതി
1278816
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: വേനൽക്കാലം മുന്നിൽ കണ്ട് ജലസംരക്ഷണത്തിൽ മാതൃകപരമായ പ്രവർത്തനങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളാണ് നിർമിക്കുന്നത്.
ആദ്യഘട്ടമായി ലോകജലദിനമായ 22ന് 1000 കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
തുടർന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാർ അല്ലെങ്കിൽ മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും.