യാ​ത്രാ​പാ​ക്കേ​ജു​ക​ളു​മാ​യി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍
Sunday, March 19, 2023 11:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കെഎ​സ്ആ​ര്‍​ടി​സി നെ​യ്യാ​റ്റി​ന്‍​ക​ര ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ഏ​പ്രി​ലി​ല്‍ വി​വി​ധ യാ​ത്രാ​പാ​ക്കേ​ജു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്പ​തി​നും പ​ത്തി​നു​മാ​യി സ​മ്മ​ര്‍ ഇ​ന്‍ വ​ണ്ട​ര്‍​ലാ പ്ല​സ് മ​ല​ക്ക​പ്പാ​റ ടൂ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,700 രൂ​പ​യാ​ണ് യാ​ത്രാ നി​ര​ക്ക്. 12,13 തീ​യ​തി​ക​ളി​ലാ​ണ് വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​നം. വേ​ളാ​ങ്ക​ണ്ണി, കാ​റ്റാ​ടി​മ​ല, ഒ​രി​യൂ​ര്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കാം. ര​ണ്ടാ​യി​രം രൂ​പ​യാ​ണ് യാ​ത്രാ​നി​ര​ക്ക്. വാ​ഗ​മ​ണ്ണി​ന്‍റെ വ​ശ്യ​ത തേ​ടി ദ്വി​ദി​ന വാ​ഗ​മ​ണ്‍ പാ​ക്കേ​ജ് 14 ന് ​ആ​രം​ഭി​ക്കും. വാ​ഗ​മ​ണ്‍ കാ​ഴ്ച​ക​ള്‍​ക്ക് പു​റ​മേ ഓ​ഫ് റോ​ഡ് സ​വാ​രി, ഭ​ക്ഷ​ണം, താ​മ​സം, പ​രു​ന്തും​പാ​റ സ​ന്ദ​ര്‍​ശ​നം ഉ​ള്‍​പ്പെ​ടെ 2950 രൂ​പ​യാ​ണ് നി​ര​ക്ക്. വേ​ന​ല​വ​ധി​യി​ല്‍ കു​ട്ട​നാ​ട്ടി​ലേ​യ്ക്ക് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ജ​ല​യാ​ത്ര 23ന് ​ന​ട​ക്കും. കു​മ​ര​കം ഹൗ​സ് ബോ​ട്ടിം​ഗ് ഉ​ള്‍​പ്പെ​ടു​ന്ന പാ​ക്കേ​ജി​ന് 1400 രൂ​പ​യാ​ണ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ യാ​ത്രാ നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 98460 67232.