അക്ഷരശ്രീ തുല്യത പഠിതാക്കൾക്ക് ആശംസകളുമായി കടകംപള്ളി
1279215
Sunday, March 19, 2023 11:56 PM IST
തിരുവനന്തപുരം: മുനിസിപ്പൽ കോർപറേഷൻ കേരള സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിവരുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയുടെ സമ്പർക്കപഠന കേന്ദ്രമായ ശ്രീകാര്യം സ്കൂളിലെ അക്ഷരശ്രീ തുല്യതാ പഠിതാക്കളെ നേരിൽ കാണുവാനും ആശംസകൾ അറിയിക്കുവാനും കഴകൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രൻ എത്തി.
മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ രജിസ്ട്രാറും പ്രശസ്ത കവിയുമായ വിനോദ് വൈശാഖി, ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, ഞാണ്ടൂർക്കോണം വാർഡ് കൗൺസിലർ ആശ ബാബു, അക്ഷരശ്രീ പ്രോജക്ട് കോ-ഓർഡിനേറ്റർ ബി. സജീവ്, ശ്രീകാര്യം സ്കൂൾ സെന്റർ കോ-ഓർഡിനേറ്റർ ജിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.