നെയ്യാറ്റിന്കര : ചെറുവാഹനങ്ങള്ക്ക് കടന്നുപോകാനുള്ള കോസ് വേയിലൂടെ അമിത ഭാരവാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരമെന്നു വ്യാപക പരാതി. നെയ്യാറിനു കുറുകെയുള്ള പാലക്കടവ് പാലം അപകടഭീഷണിയിലെന്ന് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്. അയല് സംസ്ഥാനങ്ങളില് നിന്നുള്ള ചരക്കുലോറികള് മുതല് വലിയ പാറക്കല്ലുകൾ കയറ്റിയുള്ള ലോറികള് വരെ ഈ കോസ് വേയിലൂടെ ദിനവും കടന്നുപോകുന്നതായാണ് പരാതി ഉയര്ന്നിട്ടുള്ളത്. കോസ് വേയുടെ തൂണിലെ കമ്പികൾ പുറത്തു കാണാമെന്നും കോണ്ക്രീറ്റ് പാളികള് ഭാരവാഹനങ്ങളുടെ സാന്നിധ്യത്താല് ഇളകി വീഴുന്നുവെന്നും രാമേശ്വരം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള് ചൂണ്ടിക്കാണിക്കുന്നു. ഇതുവഴി വാഹന ഗതാഗതം നിരോധിച്ച് ലോകായുക്ത ഉത്തരവുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി രാമേശ്വരം റസിഡന്റ്സ് അസോസോയിയേഷന്റെ നേതൃത്വത്തിൽ എംഎൽഎക്കും പോലീസിനും ബന്ധപ്പെട്ട മറ്റധികൃതര്ക്കും പരാതികള് നല്കിയിട്ടുണ്ടെന്നും അസോ. ഭാരവാഹികള് അറിയിച്ചു.