കാട്ടാക്കട : ടിപ്പർ ലോറിയിൽ തട്ടി സ്കൂട്ടർ ഓടിച്ചിരുന്ന ബിടെക് വിദ്യാർഥിനി മരിച്ചു. ചെറിയ കൊണ്ണി തിനവിള കോളേജ് ഓഫ് ആർകിടെക്ച്ചർ ഒന്നാം വർഷ വിദ്യാർഥിനിയും എറണാകുളം ടികെഡി റോഡിൽ മങ്കാട്ട് ഹൗസിൽ എമിലിൻ റോസ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15 നാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങിനെ കേളേജിൽ നിന്നും വനിതാ സുഹൃത്തിനൊടൊപ്പം സ്കൂട്ടറിൽ കോളജിൽ നിന്നും വരുന്ന വഴി പുളിയറക്കോണം മണ്ണയം പാലത്തിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടയൊണ് ടിപ്പറിന്റെ പിൻവശം സ്കൂട്ടറിൽ ഇടിക്കുകയും വാഹനം ഓടിച്ചിരുന്ന എമിലിൻ റോസ് തെറിച്ച് തറയിൽ വീഴുകയുമായിരുന്നു.