ലൈ​ബ്ര​റിക്ക് ​പു​സ്ത​ക​ങ്ങ​ൾ നൽകി
Thursday, March 23, 2023 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: എഐവൈ​എ​ഫ് ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​പ്പ​ട എ​ൽപി ​സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​യ്ക്കു പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കി.​
എഐവൈ എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്രധാനാധ്യാപിക ​രാ​ജ​ല​ക്ഷ്മി, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ണ്ണ​ൻ എ​സ്. ലാ​ൽ, മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​ന്ദീ​പ്, പ്ര​സി​ഡ​ന്‍റ് ശ​ര​ത്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം അ​തു​ൽ കൃ​ഷ്ണ​ൻ, മേ​ഖ​ലാ ക​മ്മി​റ്റി അം​ഗം ശ്രീ​കു​മാ​ർ, അ​ധ്യാപ​ക​ൻ സ​ലീം, വി​ജ​യ​ല​ക്ഷ്മി ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മണ്ണുകടത്ത്:
നെ​ട്ട​യ​ത്ത് ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി

പേ​രൂ​ർ​ക്ക​ട: നെ​ട്ട​യം കാ​ച്ചാ​ണി ഭാ​ഗ​ത്ത് വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്ഐ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി. മ​ല​മു​ക​ൾ ഭാ​ഗ​ത്തു​നി​ന്നു ക​ര​മ​ണ്ണ് കൊ​ണ്ടുവ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ര​മ​ണ്ണ് ഒ​രു സ്ഥ​ല​ത്തുനി​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു ക​ട​ത്താ​ൻ പാ​ടി​ല്ലെന്ന നി​യ​മം നി​ല​നി​ൽ​ക്കവെയാണ് ഈ മണ്ണു കടത്ത്. ലോ​റി ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ടി​പ്പ​റും മ​ണ്ണും ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റും.