അരുവിക്കര സ്കൂളിൽ എസ്പിസി അമിനിറ്റി സെന്റർ
1280625
Friday, March 24, 2023 11:26 PM IST
നെടുമങ്ങാട് : അരുവിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി അമിനിറ്റി സെന്റർ ആരംഭിച്ചു.
ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി എസ്പിസി കുട്ടികൾക്കു വിശ്രമിക്കാനും യൂണിഫോം മാറ്റുന്നതിനുമായി പിടിഎ എസ്എംസിഎന്നിവയുടെ ശ്രമഫലമായിട്ടാണ് അമിനിറ്റി സെന്റർ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് വി.എസ്. സജീവ് കുമാർ അധ്യക്ഷനായി.
അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ, ജില്ല പഞ്ചായത്തംഗം വെള്ളനാട് ശശി, പഞ്ചായത്തു പ്രസിഡന്റ് ആർ. കല, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ വി.ആർ ഹരിലാൽ, ബ്ലോക്ക് മെമ്പർ വിജയൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ ഹരികുമാർ, അലിഫീയ, സ് കൂൾ വികസന സമിതി ചെയർമാൻ എസ്. മണികണ്ഠൻ നായർ, എസ്. അനിൽ കുമാർ, ഷിബു കുമാർ, പ്രിൻസിപ്പൽ റാണി, ആർ. ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ എൻ. മോളി എന്നിവർ സംസാരിച്ചു.