സത്യഗ്രഹം ഇന്ന്
1280957
Saturday, March 25, 2023 11:15 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെയുള്ള നീക്കത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഒന്പതുമുതല് വൈകുന്നേരം നാലു വരെ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സത്യഗ്രഹസമരം നടത്തും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്, ഡോ.ശശി തരൂര്‍ എംപി, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ സംബന്ധിക്കും. ജില്ലയിലെ കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്മണ്ഡലം പ്രസിഡന്റുമാർ എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിക്കും.