നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ് അവതരിപ്പിച്ചു
Tuesday, March 28, 2023 12:08 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ ​അ​വ​ത​രി​പ്പി​ച്ചു. 71.81 കോ​ടി വ​ര​വും 68.45 കോ​ടി ചെ​ല​വും 3.35 കോ​ടി നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​ത്സ്യ​മാം​സ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തു​ന്ന​തി​ന് കി​ഫ്ബിയി​ൽ നി​ന്നും അ​നു​വ​ദി​ച്ച 31 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നെ​ടു​മ​ങ്ങാ​ട്ടും, ഇ​രി​ഞ്ച​യ​ത്തും ആ​ധു​നി​ക മാ​ർ​ക്ക​റ്റു​ക​ളു​ടെ നി​ർ​മാണം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. നെ​ടു​മ​ങ്ങാ​ട്ട് ഇ​ത്ര​യും തു​ക വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യപ​ദ്ധ​തി​യാ​ണി​ത്. ടൗണി​ലെ ടേ​ക് എ ​ബ്രേ​ക്ക് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൻ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ബ​ഡ്ജ​റ്റ് ച​ർ​ച്ച ഇന്നു ന​ട​ക്കും.

കൗ​ൺ​സി​ല​ർ​മാ​ർ
വാ​ക്ഔ​ട്ട് ന​ട​ത്തി

അ​ച്ച​ടി​ച്ചു ന​ൽ​കി​യ ബ​ജ​റ്റി​ൽ ഇല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ അ​വ​ത​ര​ണ​ത്തി​നി​ടെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വൈ​സ് ചെ​യ​ർ​മാ​ന്‍റെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി യുഡിഎ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും വാ​ക് ഔ​ട്ട് ന​ട​ത്തു​ക​യും ചെ​യ്തു​. സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തിക പ്ര​തി​സ​ന്ധി​ക്ക് അ​ടി​വ​ര​യു​ന്ന ത​ട്ടി​ക്കൂ​ട്ടാ​ണ് ബ​ജ​റ്റെ ന്ന് യുഡിഎ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി നേ​താ​വ് പു​ങ്കുംമൂ​ട് അ​ജി പ​റ​ഞ്ഞു. വാക് ഔട്ട് നടത്തി യ യു​ഡിഎ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ പ്ര​തി​ഷേധ ​ധ​ർണയും ന​ട​ത്തി.