ബോ​ണ​ക്കാ​ട് കുരിശുമല തീ​ർ​ഥാട​നം: നൂറുകണക്കിനു വിശ്വാസികളെത്തി
Friday, March 31, 2023 11:35 PM IST
വി​തു​ര: ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാട​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യിരുന്ന ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ തീ​ർ​ഥാട​ന​ത്തി​നാ​യി കു​രി​ശു​മ​ല​യി​ലെ​ത്തി. ചു​ള്ളി​മാ​നൂ​ർ ഫൊ റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ​ർ​ഥാ​ട​നം.
രാ​വി​ലെ കാ​ൽ​വ​രി സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് വി​കാ​രി ഫാ. ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് കു​രി​ശി​ന്‍റെ വ​ഴി ന​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​താ മെ​ത്രാ​ൻ റ​വ. ഡോ. വി​ൻ​സന്‍റ് സാ​മുവ​ൽ മു​ഖ്യ​കാ​ർ​മിക​നാ​യി.
ഇ​ന്ന​ത്തെ തീ​ർ​ഥാട​ന​ത്തി​ന് ആ​ര്യ​നാ​ട് ഫൊ​റോ​ന നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ ഒന്പതിനു ​പ്രാ​രം​ഭ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് പ​റ​ണ്ടോ​ട് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. റോ​ഷ​ൻ മൈ​ക്കി​ൾ ന​യി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ ആ​ശിർ​വാ​ദം നടക്കും.

തുടർന്ന് 11.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത വി​കാ​ര്‍ ജ​ന​റ​ൽ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ വ​ച​നസ​ന്ദേ​ശം ന​ൽ​കും.