വധശ്രമക്കേസിലെ പ്രതിയെ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ
Friday, March 31, 2023 11:35 PM IST
പാ​ലോ​ട്: വ​ധ​ശ്ര​മക്കേ​സി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​വം ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഖി​ൽ എ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഷൈ​ജു​വി​നെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തിമം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​ന്ദ​രേ​ശ​ൻ (58), പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തി മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (47), ഇ​ടി​ഞ്ഞാ​ർ ഇ​ട​വം പ​ടി​ഞ്ഞാ​റേ​ക്ക​ര വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ (36) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സി​ലെ മ​റ്റു നാ​ലു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

വീടുകയറി ആക്രമണം: പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​കന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ ആക്രമ ണം നടത്തിയ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ശ്രീകാ​ര്യം പൗ​ഡി​ക്കോ​ണം ക​ട​യി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ഗാ​ന്ധി​പു​രം സ്വ​ദേ​ശി​യാ​യ 65 വ​യ​സു​ള്ള സു​ദ​ർ​ശ​നന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പിക്കുകയും ഇ​രു​മ്പുവ​ടി​കൊ​ണ്ട് വീ​ട്ടുസാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രുന്നു.
മു​ന്പ് വ​യോ​ധി​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 5,000 രൂ​പ വാ​ങ്ങി​യി​ട്ടു​ള്ള പ്ര​തി, വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നൽകാൻ ത​യാ​റാ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമെന്ന് പോലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.