കെ​എ​സ്ആ​ര്‍​ടിസി ബ​ജ​റ്റ് ടൂ​റി​സം: ജൂ​ണ്‍ മാ​സ യാ​ത്ര​ക​ള്‍ പ​ത്ത് മു​ത​ല്‍
Tuesday, May 30, 2023 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കെഎ​സ്ആ​ർടി​സി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ജൂ​ണ്‍ മാ​സ യാ​ത്ര​ക​ള്‍ പ​ത്തി​ന് ആ​രം​ഭി​ക്കും. കാ​പ്പു​കാ​ടേ​യ്ക്കും വാ​ഗ​മ​ണി​ലേ​യ്ക്കും മൂ​കാം​ബി​ക ഉ​ഡു​പ്പി​യി​ലേ​യ്ക്കു​മു​ള്ള ടൂ​റി​സം സ​ര്‍​വീ​സു​ക​ളാ​ണ് ആ​ദ്യം. കാ​പ്പു​കാ​ടും പൊ​ന്മു​ടി​യും സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​ക​ദി​ന യാ​ത്ര​യ്ക്ക് 550 രൂ​പ​യാ​ണ് നി​ര​ക്ക്. 25 നും ​ഈ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​ണ്. വാ​ഗ​മ​ണ്‍ യാ​ത്ര ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. 2950 രൂ​പ​യാ​ണ് നി​ര​ക്ക്. മൂ​കാം​ബി​ക​യും ഉ​ഡു​പ്പി​യും സ​ന്ദ​ര്‍​ശി​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ യാ​ത്രാ പാ​ക്കേ​ജി​ന് 3600 രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍ടിസി ഈ​ടാ​ക്കു​ന്ന​ത്. കൊ​ട്ടി​യൂ​ര്‍, പ​റ​ശ്ശി​നി​ക്ക​ട​വ്, രാ​ജ​രാ​ജേ​ശ്വ​രി യാ​ത്രാ പാ​ക്കേ​ജ് 15,16 തീ​യ​തി​ക​ളി​ലും 24,25 തീ​യ​തി​ക​ളി​ലു​മാ​യി ന​ട​ത്തും. 2950 രൂ​പ​യാ​ണ് നി​ര​ക്ക്. ആ​തി​ര​പ്പ​ള്ളി, വാ​ഴ​ച്ചാ​ല്‍, മ​ല​ക്ക​പ്പാ​റ ഏ​ക​ദി​ന ട്രി​പ്പും വാ​ഴ്്‌വന്തോ​ള്‍, പൊ​ന്മു​ടി ഏ​ക​ദി​ന ടൂ​റും 18 നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​മ​ല​ക്ക​ണ്ടി, മൂ​ന്നാ​ര്‍ ര​ണ്ടു ദി​ന ട്രി​പ്പ് 17 ന് ​ആ​രം​ഭി​ക്കും. തെ​ന്മ​ല, പാ​ല​രു​വി ഏ​ക​ദി​ന യാ​ത്ര 25 ന് ​ന​ട​ക്കും.

ബാ​ല​സം​ഘം നെയ്യാറ്റിൻകര ടൗൺ മേഖല സ​മ്മേ​ള​നം

നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​സം​ഘം നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ൺ മേ​ഖ​ല സ​മ്മേ​ള​നം ബാ​ല​സം​ഘം ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി.​എ​സ്. സി​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​എ​സ്. സ​ന്ദീ​പ്, ഏ​രിയാ ക​ൺ​വീ​ന​ർ മോ​ഹ​ന​പ്ര​സാ​ദ് തുടങ്ങിയവർ പങ്കെടുത്തു.