വള്ളത്തിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു
1298591
Wednesday, May 31, 2023 1:40 AM IST
വിഴിഞ്ഞം: മത്സബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം വാറു വിളാകത്ത് വീട്ടിൽ ക്രിസ്റ്റഡിമ (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വിഴിഞ്ഞം സ്വദേശികളായ ജോസ്, സെൽ വരാജ്, മാർട്ടിൻ എന്നിവർക്കൊപ്പമാണ് മീൻ പിടിക്കാൻ പുറപ്പെട്ടത്. പത്തരയോടെ ഉണ്ടായ ശക്തമായ തിരയടിയിൽ കുലുങ്ങിയ വള്ളത്തിൽ വീണ് ക്ഷീണിതനായ ക്രിസ്റ്റഡിമയെ കൂടെയുള്ളവർ കരയിലെത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം തീരദേശ പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.