പാറശാല: വീട്ടിൽ വിദേശമദ്യം വിറ്റയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.എക്സൈസ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എ.വിനോജും സംഘവും പെരുങ്കടവിള തോട്ടവാരം മേക്കോണം റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. സംഭവത്തില്‍ പെരുങ്കടവിള മാറാക്കുഴി ആലുനിന്നവിള വീട്ടില്‍ ശിവകുമാര്‍ (50) എക്സൈസ് പിടിയിലായി. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, മദ്യം വിറ്റവകയില്‍ ലഭിച്ച പണം എന്നിവ പിടിച്ചെടുത്തു. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് കൂടുതലായും മദ്യവും മറ്റു ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബി.വിജയകുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലിജിത, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്.ആര്.എസ്, എ.എസ് .നിഷാന്ത്. എന്നിവര്‍ പങ്കെടുത്തു .