കഴക്കൂട്ടം : ടെക്നോപാർക്കിലെ പിൻവശത്തെ നിള ഗേറ്റ് പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. സുരക്ഷാ പ്രശ്നം ഉണ്ടെന്ന് കാട്ടിയാണ് ഗേറ്റ് ഉടൻ പൂട്ടുമെന്ന് ടെക്നോപാർക്ക് അധികൃതർ ജീവനക്കാരെ അറിയിച്ചത്. ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ഈ ഗേറ്റ് നൂറു കണക്കിന് ഐടി ജീവനക്കാരാണ് ഉപയോഗിക്കുന്നത്.
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുംആഹാരം കഴിക്കുന്നതിനായി പോകുന്ന ടെക്കികൾ ഈ ഗേറ്റിലൂടെയാണ് പോകുന്നത്.
കൂടാതെ ടെക്നോപാർക്ക് കാമ്പസിനു അകത്തു കയറ്റാത്ത സ്വിഗ്ഗി ഉൾപ്പെടെയുള്ള ഡെലിവറികൾ എല്ലാം നിള സൈഡ് ഗേറ്റ് വഴിയാണ് ചെയ്യുന്നത്.പോലീസ് സുരക്ഷയുള്ള ഈ ഗേറ്റ് വഴി ഓഫീസ് തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നവരെ മാത്രമാണ് കടത്തി വിടുന്നത്. ഐടി ജീവനക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ഗേറ്റ് പൂട്ടാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം പിൻവലിക്കണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു.