ബിയർ നൽകിയില്ല: യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
Wednesday, September 20, 2023 5:29 AM IST
വെഞ്ഞാറമ്മൂട്: ബി​യ​ർ ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി തെ​ക്കും​ക​ര​പു​ത്ത​ൻ വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ബി​നുരാ​ജി(45)നെ ആ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആറോടെ പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​കു​ഴി ജം​ഗ്ഷ​നി​ലായി​രു​ന്നു സം​ഭ​വം.

പ​യ​റ്റി​ങ്ങാ​ക്കു​ഴി സ്വ​ദേ​ശി അ​ജ​യ​മോ​ന്‍റെ കൈ​വ​ശ​മി​രു​ന്ന ബി​യ​ർ ത​നി​ക്ക് വേ​ണ​മെ​ന്ന് ബി​നു​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബി​യ​ർ ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ അ​സ​ഭ്യം വി​ളി​ച്ചുകൊ​ണ്ട് ബി​നു​രാ​ജ് ഇ​ടു​പ്പി​ൽ ക​രു​തി​യി​രു​ന്ന ക​ഠാ​ര​യെ​ടു​ത്ത് അ​ജ​യ​മോ​ന്‍റെ ത​ല​യി​ലും ക​ഴു​ത്തി​ലും കു​ ത്തു​ക​യാ​യി​രു​ന്നു.

ക​ഠാ​ര കൊ​ണ്ടു​ള്ള ആക്രമണം ത​ട​യാ​ൻ ശ്ര​മി​ക്ക​വെ അജയമോന് ആ​ഴ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യായിരുന്നു. തുടർന്നും ശ​രീ​ര​മാ​സ​ക​ലം ബി നുരാജ് കുത്തി പ​രു​ക്കേ​ൽ​പ്പി​ക്കാൻ ശ്രമം നടത്തിയിരുന്നു. ഗു​രു​ത​ര പ​രു​ക്കേ​റ്റ ബി​നു​രാ​ജി​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ടത്തി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് കെ. നാ​യ​ർ രാ​ജി കൃ​ഷ്ണ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.