പീഡനകേസിൽ യുവാവിന് 12 വർഷം തടവുശിക്ഷ
1337118
Thursday, September 21, 2023 5:07 AM IST
കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് 12 വർഷം തടവും 40,000 രൂപ പിഴയും.
അമ്പൂരി കരിക്കുഴി അഞ്ചുനിവാസിൽ അനീഷിനെയാണ് (30) കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. 2015 മേയ് 25നായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും, പോക്സോ പ്രകാരമുള്ള കേസിന് ഏഴുവർഷം കഠിനതടവും 30,000രൂപ പിഴയുമാണ് ശിക്ഷ.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ എട്ടുമാസം അധിക തടവിനും കോടതി വിധിച്ചു. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു.