തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ്
Thursday, September 21, 2023 5:08 AM IST
തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​തി​പ്പു​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം. ഓ​ഗ​സ്റ്റി​ൽ 3.73 ല​ക്ഷം പേ​രാ​ണ് എ​യ​ർ​പോ​ർ​ട്ട് വ​ഴി യാ​ത്ര ചെ​യ്ത​ത്. 2.95 ല​ക്ഷം പേ​ർ യാ​ത്ര ചെ​യ്ത 2022 ഓ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം വ​ർ​ധ​ന.

പ്ര​തി​ദി​നം ശ​രാ​ശ​രി 12000 ലേ​റെ പേ​രാ​ണ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. പ്ര​തി​ദി​നം വ​ന്നു​പോ​കു​ന്ന വി​മാ​ന​ങ്ങ​ൾ എ​ണ്‍​പ​തി​ലേ​റെ. ക​ഴി​ഞ്ഞ മാ​സം ആ​കെ 2416 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​കെ യാ​ത്ര​ക്കാ​രി​ൽ 1.97 ല​ക്ഷം പേ​ർ ഇ​ന്ത്യ​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര ചെ​യ്ത​ത്.

വി​ദേ​ശ​ത്തേ​ക്ക് പ​റ​ന്ന​ത് 1.75 ല​ക്ഷം പേ​ർ. ആ​ഴ്ച​യി​ൽ ശ​രാ​ശ​രി 126 സ​ർ​വീ​സു​ക​ളാ​ണ് നി​ല​വി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ത്. മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ നി​ര​ക്ക് കു​റ​യു​ക​യും വി​ദേ​ശ​ത്തേ​ക്കു​ള്ള ക​ണ​ക്ടി​വി​റ്റി വ​ർ​ധി​ക്കു​ക​യും ചെ​യ്തു.