‘പൊ​ന്ന​റ ശ്രീ​ധ​റി​ന്‍റെ പേ​രി​ൽ മ്യൂ​സി​യം വേണം’
Friday, September 22, 2023 11:24 PM IST
പേ​രൂ​ർ​ക്ക​ട: പൊ​ന്ന​റ ശ്രീ​ധ​റി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ നി​ർ​ദ്ദി​ഷ്ട സ്വാ​ത​ന്ത്ര്യ സ​മ​ര സ്മാ​ര​ക ച​രി​ത്ര​മ്യൂ​സി​യം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി.

രാ​ജ്യ​ത്തേ​യും സം​സ്ഥാ​ന​ത്തെ​യും സ്വ​ാത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ​യും സ​മ​ര​നാ​യ​ക​രു​ടെ​യും വി​പു​ല​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ഡി​യോ - വീ​ഡി​യോ മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന ത​ന്‍റെ നി​ർ​ദ്ദേ​ശം അ​ന്ന​ത്തെ ധ​ന​ മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അം​ഗീ​ക​രി​ച്ചു അഞ്ചു ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പാ​ള​യം ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​മ്പാ​നൂ​ർ പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന നൂ​റ്റി ഇ​രു​പ​ത്തി​യാ​റാം ജ​ൻ​മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ളോ​ക്ക് പ്ര​സി​ഡ​ൻ്റ് ആ​ർ.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പാ​ള​യം ഉ​ദ​യ​ൻ, അ​നി​ൽ ബോ​സ്, കൃ​ഷ്ണ​ൻ പോ​റ്റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.