വിതുര : ബോണക്കാട് നിവാസികളിൽ ആവേശം നിറച്ച് അവരുടെ സ്വന്തം സ്റ്റേ ബസ് വീണ്ടുമെത്തി. ഏറെക്കാലമായി നിർത്തിവച്ചിരുന്ന സ്റ്റേ ബസിന്റെ സർവീസ് ശനിയാഴ്ച പുനരാരംഭിച്ചു. കഴിഞ്ഞ മാസം മന്ത്രിമാരായ കെ .എൻ.ബാലഗോപാലും വി .ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു.
ജി സ്റ്റീഫൻ എംഎൽഎ മുൻകയ്യെടുത്താണ് ബോണക്കാട്ടെ തോട്ടം തൊഴിലാളി ലയങ്ങളിലേയ്ക്ക് മന്ത്രിമാരെയെത്തിച്ചത്. ബോണക്കാടുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യയാത്രക്ക് പുലർച്ചെ ആറരക്ക് ജി .സ്റ്റീഫൻ എംഎൽഎ പച്ചക്കൊടി വീശി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി .ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.