പ​ണം തി​രി​മ​റി, മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റുമാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Tuesday, September 26, 2023 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ രണ്ട് മഹിളാ പ്രധാൻ ഏജന്‍റുമാർക്ക് സസ്പെൻ ഷൻ. അവ​ന​വ​ഞ്ചേ​രി പോ​സ്റ്റാ​ഫീ​സി​ല്‍ മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റായി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​റ്റി​ങ്ങ​ല്‍, കി​ഴു​വി​ലം, പ​ന്ത​ല​ക്കോ​ട്, പാ​ട്ട​ത്തി​ന്‍​വി​ള വീ​ട്ടി​ല്‍ ടി. ശോ​ഭ​നാ​കു​മാ​രി, ​പ​ഴ​കു​റ്റി പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന മ​ഹി​ളാ​പ്ര​ധാ​ന്‍ ഏ​ജ​ന്‍റായി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട്, പു​ലി​പ്പാ​റ റെ​ജി ഭ​വ​നി​ല്‍ ജെ. ശോ​ഭ​ന​കു​മാ​രി അ​മ്മ എ​ന്നി​വ​രു​ടെ ഏ​ജ​ന്‍​സി പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചാണ് നി​ര​വ​ധി പ​രാ​തി​ളുള്ളത്. ഈ സാ​ഹ​ച​ര്യ​ത്തി​ലാണ് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ഇവരുടെ ഏ​ജ​ന്‍​സി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തത്.

ഇ​വ​രു​ടെ ഏ​ജ​ന്‍​സി മു​ഖേ​ന അ​വ​ന​വ​ഞ്ചേ​രി, പ​ഴ​കു​റ്റി പോ​സ്റ്റോ​ഫീ​സു​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തി വ​രു​ന്ന മു​ഴു​വ​ന്‍ നി​ക്ഷേ​പ​ക​രും ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്ത്വം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും മേ​ല്‍പ​റ​ഞ്ഞ വ്യ​ക്തി​ക​ളു​മാ​യി ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു വി​ധ പ​ണ​മി​ട​പാ​ടു​ക​ളും ന​ട​ത്താ​ന്‍ പാ​ടു​ള്ള​ത​ല്ലെന്നും തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.