നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോഷൻ അഭിയാന്റെ ആഭിമുഖ്യത്തിൽ പോഷൻ പഞ്ചായത്ത് വെള്ളനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കടുവാക്കുഴി ബിജുകുമാർ ഉദ്ഘാടനം ചെയ്തു.
ടൗൺ വാർഡ് മെമ്പർ എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൽ. ആശമോൾ, സുനിത സുരേഷ്, വി.ജെ. സുമം, ജി. സന്തോഷ് കുമാർ, വെള്ളനാട് ശിശു വികസന പദ്ധതി ഓഫീസർ എസ്. ലേഖ, വെള്ളനാട് ഐസിഡിഎസ് സൂപ്പർവൈസർ എൻ.എസ്. സുമ, ആയുർവേദ മെഡിക്കൽ ഓഫീസർ സഫീല ഇബ്രാഹിം, മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് സ്പെഷലിസ്റ്റ് ഡോ. ഐ. ദേവിക, സ്കൂൾ കൗൺസിലർ സോജി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അർച്ചന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.