സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​നാ​ടുക​ട​ത്ത​ൽദി​നം ആ​ച​രി​ച്ചു
Thursday, September 28, 2023 12:35 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​ൻ പി​ള്ള​യെ നാ​ടു ക​ട​ത്തൽ ദിനം മൈ​ത്രി എ​ച്ച്ആ​ർഡിസിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ആ​ചാ​രി​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നിം​സ് എം ഡി ഡോ. ഫൈ​സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൈ​ത്രി ഡ​യ​റ​ക്ട​ർ അ​ഡ്വ. അ​നി​ൽ കാ​ട്ടാ​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മ​രു​ത​ത്തൂ​ർ, ഗാ​ന്ധി മി​ത്ര​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബി.​ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, കെ.​കെ. ​ശ്രീ​കു​മാ​ർ, തി​രു​മം​ഗ​ലം സ​ന്തോ​ഷ്, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ഇ​രു​മ്പി​ൽ ഷൈ​ൻ, വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.