എ​സ്‌യുടി ആ​ശു​പ​ത്രി​ ഹൃ​ദ​യദി​നം ആ​ച​രി​ച്ചു
Saturday, September 30, 2023 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ് യു ​ടി ആ​ശു​പ​ത്രി​യും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ലോ​ക ഹൃ​ദ​യ ദി​നം ആ​ച​രി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നൂ​പ് ച​ന്ദ്ര​ന്‍ പൊ​തു​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ’ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട്’ ട്രെ​യി​നിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

റെ​യി​ല്‍​വേ​യു​ടെ ചീ​ഫ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​വി.​ഒ.​ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് പ്രി​യ​ങ്ക് തു​ര്‍​ക്ക​ര്‍‌, ചീ​ഫ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​അ​ബ്ദു​ല്‍ നി​സാ​ര്‍, ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍‌, ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ടി​ജു സാ​മു​വ​ല്‍‌, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ കെ.​ആ​ര്‍. രാ​കേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.