വാമനപുരം ആറ്റിൽവീണ വയോധികനെ കാണാതായി
Monday, October 2, 2023 12:01 AM IST
വി​തു​ര : പൊ​ന്നാം​ചു​ണ്ട് പാ​ല​ത്തി​ൽ​നി​ന്ന് സ്കൂ​ട്ട​റു​ൾ​പ്പെ​ടെ വാ​മ​ന​പു​രം ആ​റ്റി​ലേ​ക്കു വീ​ണ് വ​യോ​ധി​ക​നെ കാ​ണാ​താ​യി. വി​തു​ര മു​സാ​വ​രി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഹ​രി​ഭ​വ​നി​ൽ സോ​മ​നെ(62)​യാ​ണ് കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പൊ​ന്നാം​ചു​ണ്ടി​ൽ​നി​ന്നു വി​തു​ര​യി​ലേ​ക്ക് ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ പാ​ല​ത്തി​നു മു​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു.

സോ​മ​ൻ ഓ​ടി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​ർ പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി ആ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ ക്ഷി​ക​ള്‌ പ​റ​യു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സു​മെ​ത്തി​യെ​ങ്കി​ലും ക​ല​ക്ക​വെ​ള്ള​വും ഒ​ഴു​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി.

സ്കൂ​ബാ ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി. ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ വീ​ണ്ടും തി​ര​ച്ചി​ൽ ആ​രം​ഭി​ക്കും.