സൗജന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പുകൾ ഇന്നു മുതൽ
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ 22 കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ക​രി​ക്ക​കം വാ​ർ​ഡി​ൽ മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് മാ​ത്യു ക്യാന്പ് ഉ​ദ്ഘാ​ട​നം ചെയ്യും.

മെ​ഡി​ക്ക​ൽ​കോ​ള​ജ്, ഡെ​ന്‍റ​ൽ കോ​ള​ജ്, സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി, പു​ല​യ​നാ​ർ​കോ​ട്ട നെ​ഞ്ച് രോ​ഗാ​ശു​പ​ത്രി, പു​ല​യ​നാ​ർ​കോ​ട്ട ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ രാ​വി​ലെ 8 മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് 1 മ​ണി വ​രെ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ളി​ൽ സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വു​മു​ണ്ടാ​കും.

ഇന്ന്് ചെ​റു​വ​യ്ക്ക​ൽ ഞാ​ണ്ടൂ​ർ​ക്കോ​ണം, ഉ​ള്ളൂ​ർ, ക​രി​ക്ക​കം, ക​ട​കം​പ​ള്ളി, ആ​ക്കു​ളം, ആ​റ്റി​പ്ര വാ​ർ​ഡു​ക​ളി​ലും പ​ത്തി​ന് ക​ഴ​ക്കൂ​ട്ടം, ച​ന്ത​വി​ള, കാ​ട്ടാ​യി​ക്കോ​ണം, ശ്രീ​കാ​ര്യം, കു​ള​ത്തൂ​ർ, പൗ​ണ്ട്ക​ട​വ്, പ​ള്ളി​ത്തു​റ വാ​ർ​ഡു​ക​ളി​ലും 17 ന് ​മെ​ഡി​ക്ക​ൽ കോ​ളജ്, നാ​ലാ​ഞ്ചി​റ, ഇ​ട​വ​ക്കോ​ട്, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, മ​ണ്ണ​ന്ത​ല, അ​ണ​മു​ഖം വാ​ർ​ഡു​ക​ളി​ലും ക്യാ​മ്പ് ഉ​ണ്ടാ​കും.